ഗാന്ധി കുടുംബത്തിലെ നാലംഗങ്ങളുടെ നിയന്ത്രണത്തിലാണ് ഇപ്പോഴും കോൺഗ്രസ് പാർട്ടി; വസുന്ധരാ രാജെ

By Sarath Surendran.22 10 2018

imran-azhar

 


ജയ്പുർ : കോൺഗ്രസിന്റെ പ്രവർത്തനം ഇപ്പോഴും ‘റിമോട്ട് കൺട്രോളിലെന്ന് ബിജെപി നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധരാ രാജെ സിന്ധ്യ. ഗാന്ധി കുടുംബത്തിലെ നാലംഗങ്ങളുടെ നിയന്ത്രണത്തിലാണ് ഇപ്പോഴും കോൺഗ്രസ് പാർട്ടിയെന്ന് കോൺഗ്രസിനെ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷമായി രാജസ്ഥാനിൽ സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

 

കോൺഗ്രസ് പാർട്ടി ഇപ്പോഴും പ്രവർത്തിക്കുന്നത് ഗാന്ധി കുടുംബത്തിലെ നാലംഗങ്ങളുടെ കീഴിൽ ‘റിമോട്ട് കൺട്രോൾ‌’ അനുസരിച്ചാണെന്നും വസുന്ധരാ രാജെ സിന്ധ്യ പറഞ്ഞു. രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ യോഗങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ബിജെപി വളരുമെന്നും താമര വിരിയുമെന്നും അവർ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാർട്ടി ഇപ്പോഴും കടുത്ത ആശങ്കയിലാണെന്നും അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യോഗത്തിനു പോലും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ അയയ്ക്കേണ്ടി വരുന്നതെന്നും രാഹുൽ ഗാന്ധിയെ പരാമർശിച്ച് വസുന്ധര രാജെ പറഞ്ഞു.

 

 

OTHER SECTIONS