കോണ്‍ഗ്രസ് -ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ പ്രതിഷേധം

By Bindu PP .16 May, 2018

imran-azhar

 

 

 

ബാംഗ്ളൂർ: ഗവർണറെ കാണാൻ എത്തിയ ജെ ഡി എസ് അംഗങ്ങളെ കാണാൻ ഗവർണർ കാണാൻ അനുവദിച്ചില്ല. ജെ ഡി എസ് സർക്കാരിനെ പിന്തുണ പ്രഖ്യാപിച്ച് എം എൽ എക്ക് കത്ത് നൽകാനായി രാജ്ഭവനിൽ എത്തിയിരുന്നു. എന്നാൽ എല്ലാവരെയും കാണാൻ ഗവർണർ സാധിക്കാത്തതിനെ തുടര്ന്ന ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തി.ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കും പ്രവേശനാനുമതി നല്‍കി.തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. 117 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി കുമാരസ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS