കോട്ടയത്ത് തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണം ;ഡി സി സി

By online desk .18 10 2020

imran-azhar

 

കോട്ടയം: കേരള കോൺഗ്രസ്സ് ജോസ് കെ മാണിയുടെ മുന്നണി മാറിയതോടെ ഒഴിവുവന്ന സീറ്റുകളിൽ കൂടുതൽ പ്രാതിനിധ്യം അവകാശപ്പെട്ടു കോൺഗ്രസ് ഡി സി സി, ഈ സീറ്റുകളെല്ലാം തങ്ങൾക്ക് നൽകണമെന്ന് അവകാശപ്പെട്ട പി ജെ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റും വിട്ടുകൊടുക്കാനാവില്ലെന്ന് ഡി സി സി നിലപാടെടുക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ജില്ലയിൽ കൂടുതൽ പ്രാതിനിത്യം വേണമെന്നുള്ള ആവശ്യവും നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത ഉമ്മൻ ചാണ്ടിയോടാണ് നേതാക്കൾ ഈക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

OTHER SECTIONS