കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു

By Sooraj Surendran .12 01 2019

imran-azhar

 

 

ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. പ്രദീപ് സക്സേന (58)യാണ് മരണപ്പെട്ടത്. ഭോപ്പാലിൽ നടന്ന യോഗാ പരിപാടിക്കിടെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിന്ദ്‌വാര കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റായിരുന്നു പ്രദീപ് സക്‌സേന. മധ്യപ്രദേശ് ഭക്ഷ്യ വിതരണ കോര്‍പ്പറേഷന്റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തിൽ മുഖ്യമന്ത്രി കമൽനാഥ്‌ അനുശോചനം രേഖപ്പെടുത്തി.

OTHER SECTIONS