നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേയ്ക്ക്..

By സൂരജ് സുരേന്ദ്രൻ .14 01 2021

imran-azhar

 

 

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.

 

18, 19 ദിവസങ്ങളിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ ഡൽഹി ചർച്ചയ്ക്ക് ശേഷം ഡിസിസി പുനഃസംഘടനയിൽ ഉൾപ്പെടെ തീരുമാനമുണ്ടാകും.

 

ഡിസിസി പുനഃസംഘടനയിലെ സാധ്യതാ പട്ടിക ഇതുവരെ സമർപ്പിക്കാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.

 

തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട് ഡിസിസികളിൽ അഴിച്ചുപണി വേണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.

 

നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ രണ്ട് തവണ കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

 

OTHER SECTIONS