മഹാരാഷ്ട്ര; കോണ്‍ഗ്രസ് എംഎല്‍എമാരും റിസോര്‍ട്ടിലേക്ക്

By mathew.08 11 2019

imran-azhar

 

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നില്ല. ശിവസേനയ്ക്ക് പിന്നാലെ കോണ്‍ഗ്രസും ഇപ്പോള്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്.

എംഎല്‍എമാരില്‍ ചിലര്‍ക്ക് കൂറുമാറാന്‍ പണം വാഗ്ദാനം ചെയ്തെന്ന സൂചനയെ തുടര്‍ന്നാണ് എല്ലാവരെയും റിസോര്‍ട്ടിലേക്ക് മാറ്റിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണെന്നും ഒരാളും പാര്‍ട്ടിയില്‍ നിന്ന് പോകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ധല്‍വി പറഞ്ഞു. ഹൈക്കമാന്റ് തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയെ രക്ഷിക്കാനാണ് ജനം വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കുകയാണ്. അതിന് മുമ്പ് ബിജെപിയും ശിവസേനയും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തില്‍ കീഴിലാകും

 

OTHER SECTIONS