കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

By Sooraj Surendran .25 06 2019

imran-azhar

 

 

ന്യൂ ഡൽഹി: പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കോണ്‍ഗ്രസ് രാജ്യത്തെ തടവറയാക്കിയെന്നും, നരസിംഹ റാവു, മൻമോഹൻ സിംഗ് തുടങ്ങിയ പ്രധാനമന്ത്രിമാരെ കോണ്‍ഗ്രസ് മറന്നുവെന്നും മോദി കുറ്റപ്പെടുത്തി. ഗാന്ധി - നെഹ്രു കുടുംബത്തിന് പുറത്തുള്ള ആരുടെയും പ്രവര്‍ത്തനങ്ങള്‍ കോൺഗ്രസ് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. പാർലമെന്‍റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് മോദിയുടെ പ്രതികരണം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കി. ആ കളങ്കം കോൺഗ്രസിന് മായ്ക്കാനാക്കില്ലെന്നും മോദി കുറ്റപ്പെടുത്തി. ചവിട്ടി നില്‍ക്കുന്ന മണ്ണുമായുള്ള ബന്ധം പ്രതിപക്ഷത്തിന് നഷ്ടമായെന്നും മോദി കോൺഗ്രസിനെ വിമർശിച്ചു. ഇത്തവണ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ജനങ്ങളുടെ പ്രതീക്ഷയാണെന്നും മോദി കൂട്ടിച്ചേർത്തു.

OTHER SECTIONS