തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൂറുമാറില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

By swathi.24 01 2022

imran-azhar


മുംബൈ: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തങ്ങള്‍ കൂറുമാറില്ലെന്ന് ആരാധനാലയങ്ങളില്‍ വന്ന് ഗോവയിലെ സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൂറുമാറ്റംകൊണ്ടാണ് ഇങ്ങനെയോരു പ്രതിജ്ഞയെടുപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചത്. കന്ദ്ര നിരീക്ഷകനായ പി. ചിദംബരവും ഇവര്‍ക്കൊപ്പമുണ്ടണ്ടായിരുന്നു.

 


2017ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ 2019ല്‍ 10 എംഎല്‍എമാര്‍ ബിജെപിയില്‍ പോയി. പിന്നീട് വിവിധ പാര്‍ട്ടികളിലേക്ക് 5 പേര്‍ കൂടി പോയി. നിലവില്‍ 2 എംഎല്‍എമാര്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്.

 

'ഈശ്വരാനുഗ്രഹം തേടിയായിരുന്നു ഇനരുടെ സന്ദര്‍ശനം. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ വേണ്ടിയാണ് ആരാധനാലയങ്ങളില്‍ പോയി ഇത്തരത്തില്‍ പ്രതിജ്ഞയെടുത്തത്'- ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗിരീഷ് ചോഡന്‍കര്‍ പറഞ്ഞു.പനജിയിലെ മഹാലക്ഷ്മി ക്ഷേത്രം, ബാംബോലിമിലെ പള്ളി, ബേടിമിലെ മസ്ജിദ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് സംഘം സന്ദര്‍ശിക്കാനെത്തിയത്..

 

കഴിഞ്ഞ വര്‍ഷം ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) നേതാക്കളും തങ്ങളുടെ ജനപ്രതിനിധികളുമായി ക്ഷേത്രസന്ദര്‍ശനം നടത്തി ആരും ബിജെപിയെ പിന്തുണയ്ക്കില്ലെന്നു പ്രതിജ്ഞയെടുപ്പിച്ചിരുന്നു. അതിലുള്‍പ്പെട്ട എംഎല്‍എ ജയേഷ് സാല്‍ഗാവന്‍കര്‍ പിന്നീട് ബിജെപിയിലേക്കു പോയി. നിലവില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് അദ്ദേഹം.

 

 

OTHER SECTIONS