'മുഖ്യമന്ത്രി പദത്തിനായി കോഴ നല്‍കി'; യെദ്യൂരപ്പയുടെ ഡയറി പുറത്ത് വിട്ട് കോണ്‍ഗ്രസ്

By anju.15 04 2019

imran-azhar

 

ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിനായി ദേശീയനേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന ആരോപണത്തിന് തെളിവുമായി കോണ്‍ഗ്രസ്. ബി.ജെ.പി നേതാക്കള്‍ക്ക് പണം നല്‍കിയ്െന്ന് കുറിച്ചുവെച്ച ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഡയറി പുറത്തുവിട്ടത്.

 

ഡയറിയെക്കുറിച്ച് ലോക്പാല്‍ അന്വേഷിക്കണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

 

നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജെയ്റ്റ്ലിക്കും 150 കോടിരൂപ വീതവും രാജ്നാഥ് സിങ്ങിന് 100 കോടിയും മുരളീ മനോഹര്‍ ജോഷി, അദ്വാനി എന്നിവര്‍ക്ക് അമ്പതു കോടിരൂപ വീതവും നല്‍കിയെന്നാണ് ഡയറിയില്‍ പറയുന്നത്. ജഡ്ജിമാര്‍ക്ക് 250 കോടിരൂപ നല്‍കിയെന്നും ഡയറി തെളിവായി കാണിച്ച് കോണ്‍ഗ്രസ് ആരോപിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടണമെന്നും കപില്‍ ആവശ്യപ്പെട്ടു.

 

മുമ്പ് ഡയറിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് പുറത്തുവിട്ട സമയത്ത് പ്രതിരോധവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. പകര്‍പ്പാണ് പുറത്തെത്തിയതെന്നും യഥാര്‍ഥ ഡയറിയല്ലെന്നുമായിരുന്നു ബി ജെ പിയുടെ വാദം. ആവശ്യമെങ്കില്‍ യഥാര്‍ഥ ഡയറി അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും സിബല്‍ പറഞ്ഞു.

OTHER SECTIONS