ബിഹാര്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് സീറ്റുകളില്‍ അന്തിമധാരണയായി

By priya.14 08 2022

imran-azhar

 

ബിഹാര്‍ മന്ത്രിസഭയിലെ കോണ്‍ഗ്രസിന്റെ സീറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമധാരണയായതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ് . പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം സഭയില്‍ ഉണ്ടാകുമെന്നും ഭക്ത ചരന്‍ ദാസ് പറഞ്ഞു. മന്ത്രിമാര്‍ ആരെല്ലാമായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

 

ആഗസ്റ്റ് 16ന് തന്നെ മന്ത്രി സഭാ വികസനം ഉണ്ടായെക്കുമെന്നും ഭക്ത ചരന്‍ ദാസ് വ്യക്തമാക്കി. കോണ്‍ഗ്രസിന് 19 എംഎല്‍എമാരാണുള്ളത്.കോണ്‍ഗ്രസിന് നാല് മന്ത്രി പദവികള്‍ നല്‍കാനാണ് നേരത്തെ ധാരണയായത്.അതേസമയം സ്പീക്കര്‍ പദവിയുടെ കാര്യത്തില്‍ ആര്‍ജെഡി, ജെഡിയു എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

 

ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്.

 

ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ രാജി.

 

 

 

OTHER SECTIONS