റിപ്പബ്ലിക് ദിനത്തിൽ മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് നൽകി കോൺഗ്രസിന്റെ സമ്മാനം

By online desk.27 01 2020

imran-azhar

 


ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും വാൻ പ്രതിക്ഷേധങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. നിയമം പുറപ്പെടുവിച്ച മോദി സർക്കാരിനെ വിമർശിച്ചു മറ്റു രാഷ്ട്രീയ പാർട്ടികളും നേതാക്കളും സിനിമ താരങ്ങളും രംഗത്തെത്തിയിരുന്നു. 71 ാം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ മൂല്യം കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്ന പ്രതിഷേധമാണ് രാജ്യമാകെ ഉണ്ടായത്. ഭരണഘടനയുടെ ആമുഖം വായിച്ചും ദേശീയ പതാക ഉയര്‍ത്തിയും കേന്ദ്രത്തിന് മുന്നില്‍ സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സന്ദേശമാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചത്.

 

എന്നാൽ അതിനിടയിലാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിക്ഷേധം. ഔദ്യോഗിക ട്വിറ്ററര്‍ പേജിലൂടെയാണ് കോണ്‍ഗ്രസ് സന്ദേശം അയച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചു നോക്കണമെന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കോൺഗ്രസ് അയച്ചു കൊടുത്തത്.

 

  

 

 

 

OTHER SECTIONS