ആര്‍എസ്എസ് യൂണിഫോമിനെതിരെയുള്ള കോണ്‍ഗ്രസ് ട്വീറ്റ്; രൂക്ഷമായി വിമര്‍ശിച്ച് ബിജെപി

By priya.12 09 2022

imran-azhar

 

ന്യൂഡല്‍ഹി: ആര്‍എസ്എസ് യൂണിഫോമിനെതിരായ കോണ്‍ഗ്രസിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് ബിജെപി. കോണ്‍ഗ്രസ് രാജ്യത്തെ അഗ്‌നിക്കിരയാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. ഈ രാജ്യത്ത് അക്രമം വേണോ എന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് ഉടന്‍ തന്നെ ഈ ചിത്രം നീക്കം ചെയ്യണമെന്നും സംബിത് പത്ര ആവശ്യപ്പെട്ടു.

 

''രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളില്‍നിന്നു മോചിപ്പിക്കാനും ആര്‍എസ്എസും ബിജെപിയും വരുത്തിയ നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ പടിപടിയായി മുന്നേറുകയാണ്'' എന്ന വാക്കുകള്‍ക്കൊപ്പം ആര്‍എസ്എസിന്റെ യൂണിഫോമിനു തീപിടിച്ച ചിത്രത്തിനൊപ്പം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. '145 ദിവസം കൂടി ബാക്കി' എന്നും ചിത്രത്തില്‍ എഴുതിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഭാരത് ജോഡോ യാത്ര'യ്ക്കിടെയാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

 

 

OTHER SECTIONS