കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ഡിസംബര്‍ നാലിന്

By Lekshmi.24 11 2022

imran-azhar

 

2023 ഫെബ്രുവരിയില്‍ ഭാരത് ജോഡോ യാത്ര അവസാനിച്ചതിന് ശേഷം നടക്കാനിരിക്കുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്ലീനറി സമ്മേളനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഡിസംബര്‍ 4 ന് ഡല്‍ഹിയില്‍ ചേരും.കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഡിസംബര്‍ നാലിന് എഐസിസി ആസ്ഥാനത്ത് നടക്കുമെന്ന് കാണിച്ച് രാജ്യസഭാ എംപി കെസി വേണുഗോപാല്‍ കത്ത് നല്‍കി.

 

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പിരിച്ചുവിട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍, ഭാരവാഹികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പ്രധാന അംഗങ്ങളായി ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു.എഐസിസി പ്ലീനറി സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പിന്റെ ഗതി തീരുമാനിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

 

2018 മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രകടനവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ ജനറല്‍ സെക്രട്ടറിമാരോടും/ഇന്‍ചാര്‍ജുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഓരോ സംസ്ഥാനത്തും നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍, ഏറ്റെടുത്ത പരിശീലന പരിപാടികള്‍, പുതിയ അംഗങ്ങളുടെ എണ്ണം, ജനസമ്പര്‍ക്ക പരിപാടികള്‍, തിരഞ്ഞെടുപ്പ് പ്രകടനം എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സെക്രട്ടറിമാരും ഭാരവാഹികളും തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും.സാധാരണഗതിയില്‍, റിപ്പോര്‍ട്ടുകള്‍ പ്ലീനറി സെഷനുകളില്‍ അവതരിപ്പിക്കുകയും സംഘടനയെ ശക്തിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ മുകള്‍ തട്ടില്‍ നിന്നും ഉണ്ടാവുകയും ചെയ്യും.

 

OTHER SECTIONS