ഒമിക്രോൺ വ്യാപനം: രാജ്യത്ത് രണ്ട് പേർക്ക് രോഗം, ബൂസ്റ്റര്‍ ഡോസ് പരിഗണനയിൽ?

By സൂരജ് സുരേന്ദ്രൻ.03 12 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഗുരുതരമാകുന്ന സാഹചര്യത്തിൽ 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

 

ഒമിക്രോണ്‍ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സര്‍വൈലന്‍സ് നിര്‍ണായകമാണെന്നും കണ്‍സോര്‍ഷ്യം വിലയിരുത്തി.

 

രാജ്യത്ത് ഇതുവരെ രണ്ട് ഒമിക്രോൺ വകഭേദ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

 

ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തതും എന്നാല്‍ ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് വാക്‌സിന്‍ നല്‍കുക, നാല്‍പ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്നിങ്ങനെയാണ് ഐ.എന്‍.എസ്.എ.സി.ഒ.ജി. കേന്ദ്രസർക്കാരിന് സമർപ്പിച്ച ശുപാർശ.

 

അതേസമയം അമേരിക്കയും ബ്രിട്ടനും ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ട് കഴിഞ്ഞു.

 

OTHER SECTIONS