'ഹോട്ടലുകാര്‍ക്കെല്ലാം സ്‌നേഹനിധിയായ മാഡം', സ്വപ്‌നയ്ക്ക് 15 അംഗ ബോര്‍ഡി ഗാര്‍ഡ്

By Web Desk.10 07 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന് 15 അംഗ ബോഡി ഗാര്‍ഡുകളുണ്ടെന്ന് വെളിപ്പെടുത്തല്‍. ഇവരുടെ മര്‍ദ്ദനത്തിനിരയായ യുവാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്‌ന എവിടെ പോയാലും രണ്ടു വാഹനങ്ങളിലായി ഇവരുണ്ടാകും. വിവാഹ സത്കാരത്തില്‍ വച്ചാണ് ഇവരെ ആദ്യമായി കാണുന്നത്. എന്നാല്‍ അതിനു ശേഷം ചില സ്റ്റാര്‍ ഹോട്ടലുകളില്‍ ഇവര്‍ എത്തിയിരുന്നു.

 

Related News: സ്വപ്‌നയുടെ സഹോദരന്റെ വിവാഹ സത്കാരത്തിനിടെ കൊലപാതക ശ്രമം

 

ഹോട്ടലുകാര്‍ക്കെല്ലാം സ്വപ്‌ന സ്‌നേഹനിധിയായ മാഡമാണ്. കാറില്‍ നിറയെ ലഗേജുകളുമായാണ് ഇവര്‍ ഹോട്ടലുകളില്‍ എത്തിയിരുന്നു. ഇതൊക്കെ മുറിയിലേക്കെത്തിച്ചുകൊടുക്കാന്‍ സ്ഥിരമായി ഹോട്ടലുകളിലെ ചില ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി.

 

OTHER SECTIONS