പൊലീസ് നിയമ ഭേദഗതിയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി

By Web Desk.22 11 2020

imran-azhar

 

 

ന്യൂ ഡൽഹി: സംസ്ഥാന സർക്കാരിന്റെ പോലീസ് നിയമ ഭേദഗതിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഎം കേന്ദ്ര നേതൃത്വം. വിഷയത്തിൽ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കി രംഗത്തിറങ്ങിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്ന നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകണമെന്ന നിലപാട് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകുമെന്നും അറിയിച്ചു.

 

അതേസമയം പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം.

 

OTHER SECTIONS