വിവാദ പ്രസ്താവന; കരസേനാ മേധാവിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്

By Sooraj Surendran .26 12 2019

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ പ്രതിഷേധക്കാർക്കെതിരെ മോശം പരാമർശം നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ആദ്യമായിട്ടാണ് ഒരു കരസേനാ മേധാവി ഇത്തരത്തിൽ രാഷ്ട്രീയ പരാമർശം നടത്തുന്നത്. മോദി സർക്കാർ എത്രമാത്രം അധംപതിച്ചിരിക്കുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിപിൻ റാവത്തിന്റെ പരാമർശങ്ങൾക്കെതിരെ വിവിധ പ്രതിപക്ഷ പാർട്ടികളാണ് രംഗത്ത് വന്നത്. ജനാധിപത്യ പോരാട്ടങ്ങളുടെ കാര്യങ്ങളില്‍ ഇത്തരത്തിലുള്ള ഇടപെടലുകൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേള്‍ക്കാത്തതാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഡിസംബര്‍ 31-ന് ബിപിൻ റാവത്ത് വിരമിക്കാനിരിക്കെയാണ് വിവാദ പരാമർശം.

 

OTHER SECTIONS