By Priya.06 07 2022
ന്യൂഡല്‍ഹി:ഗാര്‍ഹിക സിലിണ്ടറിനു വില വീണ്ടും കൂട്ടി.സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ പാചകവാതക സിലിണ്ടറിന് 1,060.50 രൂപ ആയി. രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിനു വില വര്‍ധിപ്പിക്കുന്നത്. നേരത്തെ 956.05 രൂപയായിരുന്നു. വാണിജ്യാവശ്യത്തിനായുള്ള പാചകവാതകത്തിന്റെ വില 8.50 രൂപ കുറച്ചു.2,027 രൂപയാണ് പുതിയ വില.