ലഖിംപുര്‍ സംഭവം: അന്വേഷണ സംഘ തലവനെ സ്ഥലംമാറ്റി, കേന്ദ്രമന്ത്രിയുടെ മകന്റെ കസ്റ്റഡി നീട്ടി

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar

 

 

ലഖിംപുര്‍: ലഖിംപുര്‍ ഖേരിയിൽ പ്രതിഷേധത്തിനായി സംഘടിച്ച കർഷകർക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ അജയ് മിശ്രയുടെ പോലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടി.

 

കേസിലെ മറ്റ് പ്രതികളായ അങ്കിത് ദാസ്, ശേഖര്‍ ബദ്രി, ലതിഫ് എന്നിവരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബര്‍ 3നാണ് നാല് കര്‍ഷകരുടെയും ഒരു പത്രപ്രവര്‍ത്തകന്റെയും ദേഹത്തേക്ക് അജയ് മിശ്ര ഉൾപ്പെടെയുള്ളവരുടെ വാഹനവ്യുഹം പാഞ്ഞുകയറുന്നത്.

 

കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടുന്നത്.

 

അതേസമയം കേസ് അന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥൻ ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെ യുപി സർക്കാർ സ്ഥലം മാറ്റി.

 

പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണ് സ്ഥലംമാറ്റമെന്നാണ് യുപി പോലീസിന്റെ വിശദീകരണം.

 

കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് ആയിരിക്കും.

 

OTHER SECTIONS