അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസാണ് കാരണം എന്ന് പറഞ്ഞിരുന്നു: മകന്റെ മൊഴി

By Sooraj Surendran .16 06 2019

imran-azhar

 

 

വള്ളിക്കുന്നം: കഴിഞ്ഞ ദിവസം വള്ളിക്കുന്നത്ത് വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യ കൊല്ലപ്പെട്ട സംഭവത്തിൽ മകന്റെ മൊഴി പുറത്ത്. അമ്മയുടെ ഫോണ്ടിൽ വിളിച്ച് അജാസ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് മകന്റെ മൊഴിയിൽ നിന്നും തെളിയുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസാണ് കാരണം എന്ന് പറഞ്ഞിരുന്നതായും മകൻ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകവെയാണ്അപകടം. കാറിലെത്തിയ അജാസ് സൗമ്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും.

OTHER SECTIONS