കൊറോണ; രാജ്യത്ത് മരണം 199 ആയി; 6412 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

By online desk .10 04 2020

imran-azhar

ന്യൂഡല്‍ഹി:കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽഇതുവരെ 199 പേർ മരിച്ചു. കൂടാതെ 6412 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു .വ്യാഴാഴ്ച മാത്രം 600 ഓളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

മഹാരാഷ്ട്രയിൽ മാത്രം കൊറോണ ബാധിച്ച് 97 ആളുകൾ മരിച്ചു.രോഗികളുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് ഏറെ ആശങ്ക ഉളവാക്കുന്നത്.സംസ്ഥാനത്ത് 1364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഗുജറാത്തില്‍ 17 മരണവും, മധ്യപ്രദേശില്‍ 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

 

834 വൈറസ് ബാധിതരുള്ള തമിഴ്നാടാണ് രോഗികളുടെ എണ്ണതിൽ രണ്ടാമതായി നിൽക്കുന്ന സംസ്ഥാനം.ഇവിടെ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 720 പേര്‍ക്ക് രോഗവും 12 മരണവും റിപ്പോര്‍ട്ട് ചെയ്തു. വളരെ ആശ്വാസം നൽകുന്ന ഒരുഘടകം എന്തെന്നാൽ 357 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ച കേരളത്തിൽ 97 പേർ രോഗമുക്തിനേടിയിട്ടുണ്ട്

OTHER SECTIONS