കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം പിന്നിട്ടതായി വിദഗ്ധസമിതി

By online desk .18 10 2020

imran-azhar

 

ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം പിന്നിട്ടതായി വിദഗ്ധ സമിതി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയാല്‍ 2021 ഫെബ്രുവരിയോടെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പറഞ്ഞു.

 

ശൈത്യകാതവും നടക്കാനിരിക്കുന്ന ആഘോഷങ്ങളും വ്യാപനതോത് കൂട്ടിയേക്കാമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.കൂടാതെ സുരക്ഷ മുന്‍കരുതലുകളില്‍ ഉണ്ടായേക്കാവുന്ന ഇളവുകള്‍ കോവിഡ് വ്യാപനത്തിന്റെ വര്‍ധനവിന് കാരണമായേക്കും. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് കരുതുന്ന അടുത്ത ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടിയിലധികം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ നടപ്പാക്കിയില്ലായിരുന്നെങ്കിൽ രാജ്യത്തെ മരണസംഖ്യ ഓഗസ്റ്റ് മാസത്തിനുള്ളില്‍ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.75 ലക്ഷം പേരാണ് നിലവിലെരാജ്യത്തെ ആകെ കോവിഡ് ബാധിതർ. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

OTHER SECTIONS