കേരള പോലീസിന്റെ കൈകഴുകൽ ഡാൻസ് ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍

By online desk .21 03 2020

imran-azhar

ഡൽഹി :കൊറോണ വൈറസിനെ തുരത്താൻ പലവിധത്തിലുള്ള ബോധവൽക്കരണങ്ങളാണ് സർക്കാർ നൽകുന്നത്. അതിനിടയിലാണ് കേരള പൊലീസിന്റെ ബ്രേക്ക് ദി ചെയിൻ ബോധവൽക്കരണം വൈറലായത് . ബോധവൽക്കരണത്തിന്റെ ഭാഗമായി ശാസ്ത്രീയമായ രീതിയിൽ കൈകൾ കഴുകുന്ന വീഡിയോ ആണ് പൊതുജനങ്ങളും അന്താരാഷ്ട്രമാധ്യമങ്ങളുംഏറ്റെടുത്തിരിക്കുന്നത് . കൈകൾ കഴുകേണ്ട രീതി പൊലീസുകാര്‍ ഡാന്‍സ് രൂപത്തില്‍ അവതരിപ്പിച്ച വീഡിയോയാണ് ഇത്.

 

ബിബിസി, ഫോക്‌സ് ന്യൂസ് 5, സൗത്ത് ചൈനാ മോണിങ് പോസ്റ്റ്, സ്‌കൈന്യൂസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പടെ കേരള പൊലീസിന്റെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ വാര്‍ത്തയായി. ആര്‍ടി ന്യൂസ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് 19-നെ തടയാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്നും ബിബിസി വാര്‍ത്തയില്‍ പറയുന്നു.

 

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ്, വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായ രീതിയിൽ എങ്ങനെ കഴുകാം എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

 

 

 

OTHER SECTIONS