കൊറോണ മരണം: ചൈനയെ മറികടന്ന് സ്‌പെയിൻ, 24 മ​ണി​ക്കൂ​റി​നി​ടെ 738 മരണം

By Sooraj Surendran.26 03 2020

imran-azhar

 

 

മാഡ്രിഡ്: കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടാകുന്ന മരണനിരക്കിൽ ചൈനയെ പിന്തള്ളി സ്‌പെയിൻ രണ്ടാം സ്ഥാനത്തെത്തി. ഇതുവരെയുള്ള കണക്കുകളനുസരിച്ച് 3,647 പേരാണ് സ്‌പെയിനിൽ മരിച്ചത്. അതേസമയം 24 മണിക്കൂറിനിടെ സ്‌പെയിനിൽ 738 മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണനിരക്കിൽ ഇറ്റലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 7,503 ആയി. കഴിഞ്ഞ ദിവസം മാത്രം ഇറ്റലിയിൽ മരിച്ചത് 683 പേരാണ്.

 

സ്‌പെയിനിൽ ഓരോ ദിവസം കഴിയുംതോറും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 49,515 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഏപ്രിൽ 11 വരെ സ്പെയിനിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരി ക്കുകാണ്. സ്‌പെയിനിൽ ഉപപ്രധാനമന്ത്രി കാർമെൻ കാൽവോയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ചൈന, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങളെയാണ് കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

 

OTHER SECTIONS