By Sooraj Surendran.04 05 2020
അബുദാബി: കൊറോണ വൈറസ് ബാധയെ തുടർന്ന് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ചത്. ദുബായി അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കമാലുദ്ദീൻ. ഇതോടെ യുഎഇയിൽ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. ഞായറാഴ്ച വിദേശത്ത് കൊറോണ ബാധിച്ച് എട്ടുവയസുകാരനും, വൈദികനും ഉൾപ്പെടെ ഏഴ് മലയാളികളാണ് മരിച്ചത്.