കൊറോണ വ്യാജപ്രചരണം: സംസ്ഥാനത്ത് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

By Sooraj Surendran.09 03 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളിൽ ആശങ്കപടർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് രണ്ടാമത്തെ കേസ് ത്യശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലും, മൂന്നാമത്തെ കേസ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തു. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെയും പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്ന വാർത്ത പ്രചരിപ്പിച്ച ജേക്കബ് വടക്കാഞ്ചേരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

 

OTHER SECTIONS