കൊറോണ മരണം 19,000 ക​ട​ന്നു; സ്പെ​യി​നി​ലും ഇ​റാ​നി​ലും ഇ​ന്നും മ​ര​ണ​നി​ര​ക്കി​ന് കു​റ​വി​ല്ല

By Sooraj Surendran.25 03 2020

imran-azhar

 

 

മാഡ്രിഡ്: ലോകം മുഴുവൻ ഇരുട്ടിലാക്കി കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുകയാണ്. 19,602 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞത്. സ്പെയിനിലും, ഇറാനിലും, ഇറ്റലിയിലും നിരവധി പേരാണ് ഓരോ ദിവസവും കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. സ്‌പെയിനിൽ ഇന്ന് 443 പേരാണ് മരിച്ചത്.

 

ഇറാനിൽ 143ഉം, സ്വിറ്റ്സർലണ്ടിലും ജർമിനിയിലും ഇന്ന് 13ഉം ആണ് മരണസംഖ്യ. ഇന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് സ്‌പെയിനിൽ 3,434 പേരാണ് അകെ മരിച്ചത്. ഇതോടെ മരണനിരക്കിൽ ചൈനയെ പിന്തള്ളി സ്‌പെയിൻ രണ്ടാം സ്ഥാനത്തെത്തി. ലോകത്താകെ ഇന്ന് 712 കോവിഡ് ബാധിതർ മരിച്ചിട്ടുണ്ട്. ഇറാനിലും സ്ഥിതി ഗുരുതരമാണ്. 2,077 പേരാണ് ഇതുവരെ ഇറാനിൽ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

OTHER SECTIONS