സംസ്ഥാനത്ത് ഒൻപതു പേർക്കുകൂടി കൊറോണ; നാലുപേർ വിദേശത്തുനിന്നെത്തിയവർ

By online desk .08 04 2020

imran-azhar

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഒൻപതു പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1, തൃശൂർ 1 എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ന് രോഗബാധസ്ഥിരീകരിച്ചത് എന്ന് രോഗം സ്ഥിരീകരിച്ച  ഒൻപതു   പേരിൽ നാലു പേർ വിദേശത്തുനിന്നെത്തിയവരാണ്. രണ്ടു പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം വന്നത്. ഇന്ന് ടെസ്റ്റ് ചെയ്ത 13 കേസുകൾ നെഗറ്റീവ് ആയി. കൂടാതെ സംസ്ഥാനത്താകെ 345 പേർക്കാണു രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്തുനടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഈ കാര്യം വ്യകതമാക്കിയത്.

 


‌ഇതുവരെ 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ ചികിത്സയിലുണ്ട്. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 169 പേരെയാണ് ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11,986 സാമ്പിളുകള്‍ അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരില്‍ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ക്കാണ് കോവിഡ്-19 കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS