ദക്ഷിണ കൊറിയയിലും കൊറോണ പടരുന്നു മരണം ഏഴായി

By online desk.24 02 2020

imran-azhar

 

സീയൂൾ:ചൈന യിൽ 2300 ൽ അധികം ജീവനുകളെടുത്ത കൊറോണ വൈറസ് ദക്ഷിണകൊറിയയിലേക്കും പടർന്നു . ദക്ഷിണകൊറിയയിൽ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി . അതെ സമയം പുതുതായി 161 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ദക്ഷിണ കൊറിയയിലെ രോഗബാധിതരുടെ എണ്ണം 763 ആയി.

 

കിഴക്കൻ കൊറിയയിലെ ഡെയിഗു, ചെങ്ഡോ നഗരങ്ങളിലാണ് രോഗബാധ പടരുന്നത്. ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്. ഇരു നഗരങ്ങളെയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.

 

രാജ്യത്തെ കാര്യങ്ങൾ ഗൗരവമേറിയതാണെന്നും രോഗബാധ നിയന്ത്രിക്കുന്നതിൽ വരും ദിവസങ്ങൾവളരെ നിർണായകമാണെന്നും പ്രസിഡന്‍റ് മൂൺ ജേ ഇൻ അറിയിച്ചിരുന്നു. രാജ്യത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

OTHER SECTIONS