ഇന്ന് 32 പേർക്കുകൂടി കൊറോണ 17 പേർ വിദേശത്തുനിന്ന് എത്തിയവർ

By online desk .30 03 2020

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. അതിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവർ . ബാക്കി 15 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് കൊറോണ ബാധിച്ചിരിക്കുന്നത്.

കാസർഗോഡ് 17 പേർക്കും കണ്ണൂരിൽ 11 പേർക്കുംഇടുക്കി വയനാട് എന്നിവിടങ്ങളിൽ രണ്ടുവീതം ആളുകൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 213 ആയി കൂടാതെ സംസ്ഥാനത്ത് ഒന്നരലക്ഷത്തിലധികം ആളുകൾ നിരീക്ഷണത്തിൽ ഉണ്ട്കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

OTHER SECTIONS