കൊറോണ ബാധ ജാ​പ്പ​നീ​സ് ആ​ഡം​ബ​ര ക​പ്പ​ലി​ലെ ര​ണ്ടു യാ​ത്ര​ക്കാ​ർ മ​രി​ച്ചു

By online desk.20 02 2020

imran-azhar

ടോക്കിയോ: കൊറോണവൈറസ് ബാധയെ തുടർന്നു ജപ്പാൻ തീരത്ത് ക്വാറന്‍റൈൻചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാർ മരിച്ചു. ഒരാൾ കൊറോണ ബാധയെ തുടർന്നും മറ്റൊരാൾ ന്യുമോണിയ ബാധിച്ചുമാണു മരിച്ചത്. ഇരുവരും 80 വയസിനുമേൽ പ്രായമുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

ഈ കപ്പലിൽ മൊത്തം 621 പേർക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. അതെ സമയം ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു കൊറോണ ബാധിച്ചിരിക്കുന്നതും ഈ കപ്പലിലാണ്.

 

3700 പേരടങ്ങിയ ഈ കപ്പൽ 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം കൊറോണ ബാധിച്ചിട്ടില്ലെന്നു കണ്ടെത്തിയവരെ പുറത്തുവിട്ടുതുടങ്ങിയതായി ജപ്പാനീസ് ആരോഗ്യമന്ത്രി അറിയിച്ചുകൂടതെ മറ്റുള്ളവരെ ഉടൻതന്നെ വിട്ടയയ്ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു .

OTHER SECTIONS