ദു​ബാ​യ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്ബഹറിൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഒമ്പത് പേ​ർ​ക്ക് കൊറോണ

By online desk .26 02 2020

imran-azhar

 


മനാമ:  ബഹറിൻ, സൗദി പൗരൻമാർ അടക്കം ബഹറിനിൽ ഒമ്പതു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ബഹറിൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

 

ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് ബഹറിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയവർക്കാണ് രോധ ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്. അതേ സമയം രാജ്യത്ത് ഇതുവരെ 17 കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു .

 

വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആദ്യം വിമാനത്താവളത്തിലെ തന്നെ ഐസോലേഷൻ മേഖലയിലേക്കും പിന്നീട് അൽ സമാനിയയിലെ ഇബ്രാഹിം ഖലീൽ കാനൂ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്കും മാറ്റിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

OTHER SECTIONS