ചൈനയെ പിടിവിടാതെ കൊറോണ മരണം 1350 നു മുകളിൽ

By online desk .13 02 2020

imran-azhar

 

വുഹാൻ: ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് അനു ദിനം മരണസംഖ്യ വർധിച്ചു കൊണ്ടിരിക്കുന്നു ബുധനാഴ്ച വുഹാനിൽ 242 പേർ കൂടി മരിച്ചതോടെ മരണനിരക്ക് 1350-ന് മുകളിലെത്തി. കൂടാതെ 14,840 പുതിയ കേസുകളിൽ കൂടി സ്ഥിരീകരിച്ചതോടെ ചൈനയിൽ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയി. ഇതിൽ 48,000 കേസുകളിൽ വുഹാനിലാണ്.

ഇതിനിടെ, കൊറോണ വൈറസ് ബാധയുടെ പേര് കോവിഡ്-19 എന്നാക്കി. ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടർന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

 

ഈ മാസം അവസാനത്തിലോ മധ്യത്തിലോ ആയി വൈറസ് ബാധ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് സാക്രമികരോഗ വിദഗ്ധൻ ഷോംഗ് നൻഷാൻ പറഞ്ഞു.

OTHER SECTIONS