രാജ്യത്ത് 24 മണിക്കൂറിനിടെ 8380 പേർക്ക് കോവിഡ്, 193 മരണം; സെറോളജിക്കൽ സർവ്വേ നടത്താൻ നിർദേശം

By Sooraj Surendran.31 05 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഗണ്യമായി ഉയരുന്നു. 24 മണിക്കൂറിനിടെ 8380 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 182143 ആയി. മരണസംഖ്യ 5164 ആയി ഉയർന്നു. നിലവിൽ 89,995 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുളളത്. 86983 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ലക്ഷണങ്ങളില്ലാത്തവരെയും പരിശോധിക്കണമെന്ന് ഐസിഎംആർ നിർദേശം നൽകി. സെറോളജിക്കൽ സർവ്വേ നടത്താനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 62,228 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,160,805 കടന്നു. 371,008 പേർ മരിച്ചു. 2,738,306 പേർ രോഗമുക്തരായി.

 

OTHER SECTIONS