കൊറോണ കാലം ലോകത്തിലെ 47 രാജ്യങ്ങളിലെ കുറച്ചു സാമൂഹ്യ പ്രവർത്തകരുടെ അനുഭവത്തിലൂടെ..........

By Sooraj Surendran.08 04 2020

imran-azhar

 

 

ലോകത്താകമാനം നാശത്തിന്റെ വിത്ത് വിതച്ചിരിക്കുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. ആഗോളതലത്തിൽ 82,143 പേരുടെ ജീവനാണ് കൊറോണ കവർന്നെടുത്തിരിക്കുന്നത്. ഇന്ന് നമ്മൾ നേരിടുന്ന അത്യപൂർവമായ സ്ഥിതിയും, നമ്മുടെ ഭാവിയും മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള സമയമാണിത്. കൊറോണ കാലം ലോകത്തിലെ 47 രാജ്യങ്ങളിലെ കുറച്ചു സാമൂഹ്യ പ്രവർത്തകരുടെ അനുഭവത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്, ജീവിതത്തിൽ മുന്നോട്ട് പോകാൻ കൈത്താങ്ങായി നിൽക്കുന്ന ചാരിറ്റി സംഘടനയാണ് "കാന്താരി". കഴിഞ്ഞ പതിനൊന്നു വർഷങ്ങൾക് ഇടയിൽ കാന്താരിയിൽ നിന്നും പഠനം പൂർത്തിയാക്കി സാമൂഹ്യ മാറ്റങ്ങൾക്കായി 135 ഓളം സാമൂഹ്യ പ്രവർത്തകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരികയാണ്.

 

"ഇപ്പോൾ കെട്ടിടങ്ങൾ പണിയുന്നില്ല, പുതിയ റോഡുകൾ നിർമിക്കുന്നില്ല, അത് കൊണ്ട് മരങ്ങൾ മുറിച്ചു മാറ്റ പെടുന്നില്ല ഒരു നിമിഷം ശ്വാസം പിടിച്ചു നിന്ന് നോക്കു നമ്മൾക്ക് മനസിലാവും ശുദ്ധമായ വായുവിന്റെയും, അന്തരീഷത്തിന്റെയും ആവശ്യകത" പരിസ്ഥിതി പ്രവർത്തകനായ രഘു അഭിപ്രായപ്പെട്ടു. ഇന്ന് നമ്മൾ വീടിനുള്ളിൽ ഒറ്റപെട്ടു കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ, സ്വയം വിദ്യാഭ്യാസം എന്ന ആശയം പ്രസക്തമാവുകയാണ്. കാമെറൂണിൽ തന്നെ പ്രവർത്തിക്കുന്ന മാർലിസ് തന്റെ സ്വയം വിദ്യാഭ്യാസം എന്ന ആശയം പ്രചരിപ്പിക്കുന്ന തിരക്കിലാണ്. അനാഥാലയങ്ങളിലെ കുട്ടികളെ പട്ടിണിയിൽ നിന്നും രക്ഷിച്ച് സാമൂഹ്യ അതിക്രമങ്ങളിൽ ഏർപ്പെടാതെ അവരെ ജൈവകൃഷി പരിശീലിപ്പിക്കുന്ന 'പീസ് ക്രോപ്സ് ' എന്ന സംരംഭം നടത്തുന്ന കാമറൂൺ കാരനായ ജോഷുവ പറഞ്ഞു. ഇത്തരത്തിൽ ചില നല്ല കാര്യങ്ങളും കൊറോണ ബാധയുടെ പശ്ചാത്തലത്തിലും നമ്മുടെ ചുറ്റുപാടും നടക്കുന്നുണ്ട്.

 

OTHER SECTIONS