കൊറോണ വ്യാപനം കുറയുന്നു; അകെ മരണം 2118, വൈറസ് സ്ഥിരീകരിച്ചത് 74,576 പേർക്ക്

By Sooraj Surendran.20 02 2020

imran-azhar

 

 

ബെയ്ജിങ്: കൊറോണ വൈറസ് വ്യാപനം കുറയുന്നതായി ചൈന. അതേസമയം വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണം 2118 കടന്നു. 74,576 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ ജനിതകപരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ അധികൃതർ കണക്കിലെടുക്കുന്നുള്ളൂ. ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച് ചൊവ്വാഴ്ച 1749 പേരിലാണ് വൈറസ് സ്ഥിരീകരിച്ചതെങ്കിൽ ബുധനാഴ്ച അത് 394 പേരിലായി കുറഞ്ഞു.

 

നിലവിൽ ചൈനക്ക് പുറമെ ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലും ദക്ഷിണകൊറിയയിലുമാണ്.104 പേർക്കാണ് കൊറിയയിൽ വൈറസ് ബാധിച്ചത്. വൈറസ് പടരുന്ന ദക്ഷിണകൊറിയൻ നഗരമായ ഡേഗുവിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഡയമണ്ട് പ്രിൻസസ് കപ്പലിൽ ബുധനാഴ്ച വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. കപ്പലിലുണ്ടായിരുന്ന 3700 പേരിൽ 634 പേരിലാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്.

 

OTHER SECTIONS