ടെ​ഹ്റാ​നി​ൽ നിന്നും 277 ഇ​ന്ത്യാ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു

By Sooraj Surendran.25 03 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധ മൂലം വളരെ ഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് ഇറാൻ കടന്നുപോകുന്നത്. ഇറാനിൽ കുടുങ്ങിക്കിടന്ന 277 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചു. കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ ഇറാനിലെ മഹാൻ എയറുമായി നേരത്തെ കേന്ദ്ര സർക്കാർ ധാരണയിലെത്തിയിരുന്നു. തുടർന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഇറാനിൽ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തിച്ചത്. ഡൽഹിയിൽ നിന്നും ഇവരെ ജോധ്പൂരിലെ സൈനിക സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെ 14 ദിവസത്തെ ക്വാറന്‍റൈനിലായിരിക്കും സംഘം. പ്രാഥമിക പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. 600 ഇന്ത്യക്കാരാണ് നിലവിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ബാക്കിയുള്ളവരെ രണ്ടാം ഘട്ടത്തിൽ നാട്ടിലെത്തിക്കും. ഇതിനായി ഈ മാസം 28ന് ഇന്ത്യയിൽ നിന്നും രണ്ടാമത്തെ വിമാനവും പുറപ്പെടും. കൊറോണ വൈറസ് ബാധയെ തുടർന്ന് നിരവധി ആളുകളാണ് ഇറാനിൽ മരണത്തിന് കീഴടങ്ങിയത്.

 

OTHER SECTIONS