ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,21,40000 കടന്നു; ഇന്ത്യയിൽ സ്ഥിതി ഗുരുതരം

By Sooraj Surendran.09 07 2020

imran-azhar

 

 

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇതുവരെയുള്ള കണക്കുകളനുസരിച്ച് 1,21,40000 പേർക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,069,188 പേർ രോഗമുക്തി നേടിയപ്പോൾ, 552,111 പേർക്കാണ് ജീവൻ നഷ്ടമായത്. കോവിഡ് രൂക്ഷമായി ബാധിച്ചത് അമേരിക്കയിലും, ബ്രസീലിലും, ഇപ്പോൾ ഇന്ത്യയിലുമാണ്. അമേരിക്കയിൽ 3,158,932 പേർക്കും, ബ്രസീലിൽ 1,716,196 പേർക്കും, ഇന്ത്യയിൽ 769,052 പേർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ 134,862, പേർ മരിച്ചപ്പോൾ, 1,392,679 പേർ രോഗമുക്തി നേടി. ബ്രസീലിൽ മരണസംഖ്യ 68,055 ആയി ഉയർന്നപ്പോൾ, 1,152,467 രോഗമുക്തി നേടി. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല 21,144 പേർ മരിച്ചപ്പോൾ, 476,554 രോഗമുക്തി നേടി.

 

റഷ്യ 700,792, പെറു 312,911, ചിലി 303,083, സ്പെയിൻ 299,593, യുകെ 286,979, ഇറ്റലി എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ നിരക്ക്. ഇപ്പോഴിതാ വായുവിലൂടെയും കോവിഡ് പകരുമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് 23 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാർ. ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം ശാത്രജ്ഞന്മാർ ഉയർത്തുന്ന വാർത്തകൾ വിശ്വാസയോഗ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

 

OTHER SECTIONS