ലോകത്ത് കൊറോണബാധിതരുടെ എണ്ണം 7,25,230 ആയി... 34,034 പേർ മരിച്ചു

By online desk .30 03 2020

imran-azhar

ഡല്‍ഹി: കൊറോണ വൈറസ് മഹാമാരി ലോകത്തെ പിടിച്ചുലക്കുന്നു . ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 7,25,230 ആയി. 34,034 പേർ വൈറസ്ബാധ മൂലം മരിക്കുകയും ചെയ്തു . അതേസമയം ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടി. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് മഹാമാരി പിടികൂടിയിരിക്കുന്നത്.

 

ലോകത്ത് ഏറ്റവും കൂടതൽ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ് അവിടെ വൈറസ് ബാധിതരുടെ എണ്ണം 143,025 ആയി . കൂടാതെ 2,514 പേര് മരിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 1000 ത്തിൽ അധികം പേര്‍ മരിച്ചു. അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

 

ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഇറ്റലിയിൽ 97,689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 10,779 പേരാണ് ഇവിടെ മരിച്ചത്. സ്‌പെയിനില്‍ ആവട്ടെ 80,110 പേര്‍ക്ക്സ്ഥിരോഗബാധ രീകരിച്ചു. സ്പെയ്നിലെ മരണസംഖ്യ 6,803 ആയി. അതേസമയം ഇറാനില്‍ മരണം 2,757 ആയി . ഇറാനിൽ രോഗബാധിതരുടെ എണ്ണം 41,495 ആയി.

 

അതേസമയം ഇന്ത്യയിലും കൊറോണ ബാധിതരുടെ എന്നതിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 1,200ന് അടുത്തെത്തി. തിങ്കളാഴ്ച രാവിലെയോടെ 50 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1,190 ആയി. മരിച്ചവരുടെ എണ്ണം 33 ആയി.

OTHER SECTIONS