രാജ്യത്ത് കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് വീണ്ടും അനുമതി

By Web Desk.16 09 2020

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയിൽ വീണ്ടും കോവിഡ് 19നെതിരായ വാക്സിൻ പരീക്ഷണം നടത്താൻ അനുമതി നൽകി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനിയാണ് അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോൾ ഉടൻ തന്നെ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം പിടിപെട്ടിരുന്നു. ഇതേ തുടർന്നാണ് രാജ്യത്ത് കോവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടത്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍റെ പരീക്ഷണമാണ് ഓക്‌സ്‌ഫഡ് സര്‍വകലാശാലയില്‍ പുരോഗമിക്കുന്നത്.

 

OTHER SECTIONS