കോവിഡ് ബാധിച്ച് മകൻ മരിച്ചു; മനംനൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

By Sooraj Surendran.04 07 2020

imran-azhar

 

 

ഭുവനേശ്വർ: കോവിഡ് ബാധിച്ച് മകൻ മരിച്ച ദുഃഖം താങ്ങാനാകാതെ മാതാപിതാക്കൾ ജീവനൊടുക്കി. ഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. 27കാരനായ മകൻ സിമാഞ്ചല്‍ സതാപതി ജൂലായ് രണ്ടിന് കോവിഡ് സ്ഥിരീകരിക്കുകയും, പിറ്റേ ദിവസം മരണപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളായ രാജ്കിഷോര്‍ സതാപതി, ഭാര്യ സുലോചന സതാപതി എന്നിവരാണ് ആത്മഹത്യ ചെയ്തത്. രാജ്കിഷോര്‍ വീടിന് സമീപത്തെ മരത്തിലും, സുലോചന വീടിനുള്ളിലുമാണ് ആത്മഹത്യ ചെയ്തത്. പങ്കലവാഡി ഗ്രാമത്തിലെ കൊവിഡ് കെയര്‍ സെന്ററിലെ പ്രവര്‍ത്തകനായിരുന്നു സിമാഞ്ചല്‍. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇദ്ദേഹം.

 

OTHER SECTIONS