കോവിഡ് പ്രോട്ടോക്കോൾ ലംഘനം: ആറ്റിങ്ങൽ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

By Sooraj Surendran.04 07 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് നിർദേശങ്ങൾ ലംഘിച്ച സിപിഎം നേതാവും, ആറ്റിങ്ങൽ എംഎൽഎയുമായ അഡ്വ ബി സത്യനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ജൂൺ പത്തിന് സിപിഎം ആറ്റിങ്ങൽ കുഴിമുക്കിന് സമീപം സംഘടിപ്പിച്ച കാരക്കാച്ചി കുളം നവീകരണ പരിപാടിയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേരാണ് പങ്കെടുത്ത്. സംഭവത്തെ തുടർന്ന് ലീഡർ സാംസ്‌കാരിക വേദി എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എംഎൽഎ അഡ്വ ബി സത്യനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സിജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെ പോലീസ് കേസെടുക്കും.

 

OTHER SECTIONS