വാഴ ദേഹത്ത് വീണ് പരിക്കേറ്റു; തൊഴിലാളിക്ക് നാല് കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

By Vidya.13 10 2021

imran-azhar

 

കാൻബെറ: ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റു.ഓസ്‌ട്രേലിയയിലെ കോടതിയാണ് തൊഴിലാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം വിധിച്ചത്.ജെയിം ലോംഗ്‌ബോട്ടംഖ എന്ന വാഴത്തോട്ടത്തിലെ തൊഴിലാളിക്കാണ് കോടതി നാല് കോടി നഷ്ടപരിഹാരം വിധിച്ചത്.

 

 


എൽ & ആർ കോളിൻസ് ഫാമിലെ കുലകൾ വെട്ടിമാറ്റുന്നതിനിടെ മുന്നിൽ കുലച്ച് നിന്ന ഒരു വലിയ വാഴ തൊഴിലാളിയുടെ മേൽ വിഴുകയായിരുന്നു. 2016 ജൂണിലായിരുന്നു സംഭവം. തുടർന്ന് ജെയിമിന് ഗുരുതരമായി പരിക്കേറ്റു.

 

 


കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്നും, അനാരോഗ്യം കാരണം ജോലി ചെയ്യാൻ പറ്റുന്നില്ലെന്നും, നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി തന്റെ ഉടമയ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു.ഇതിന്റെ വിധിയാണ് കമ്പനി നാല് കോടി നൽകണമെന്ന് ജഡ്ജി കാതറിൻ ഹോംസ് പറഞ്ഞത്.

 

 

 

OTHER SECTIONS