നടിയുടെ പേര് വെളിപ്പെടുത്തല്‍: പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

By praveen prasannan.12 Oct, 2017

imran-azhar

കോഴിക്കോട്: ദിലീപ് പീഢനത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണമുയര്‍ന്ന നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എം എല്‍ എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ നടിയുടെ പേര് വെളിപ്പെടുത്തുകയും അവരെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയേതെന്ന ഹര്‍ജിയിലാണ് ഇത്.

ഗിരീഷ് ബാബു എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ കുന്ദമംഗലം കോടതിയാണ് ഉത്തരവിട്ടത്. ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം പാലിക്കാത്ത എം എല്‍ എ നടിയെ അധിക്ഷേപിച്ച് സംസാരിച്ചെനും ആരോപണമുണ്ട്.

നേരത്തേ ഇതേ പരാതി ഗിരീഷ് ബാബ്നു പൊലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സാമീപിച്ചത്.

loading...