ജിഷ്‌ണുവിന്റെ മരണം ; കോളേജ് പി ആര്‍ ഒ സഞ്ജിത്ത് വിശ്വനാഥന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി

By Greeshma G Nair .02 Mar, 2017

imran-azhar

 

 


തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതിയായ കോളേജ് പി ആര്‍ ഒ സഞ്ജിത്ത് വിശ്വനാഥന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. പ്രതിക്ക് ഉന്നത ബന്ധങ്ങള്‍ ഉളളതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.

 

ജിഷ്ണുവിന്റെ മരണം നടന്ന ദിവസം സഞ്ജിത്ത് പാമ്പാടിയില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. മതിയായ രേഖകളും, തെളിവുകളും ഇല്ലാത്തതിനാല്‍ കോടതി ഈ വാദം തളളുകയായിരുന്നു.


നേരത്തെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് തിരിച്ചടി നല്‍കി നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസ് അവസാനിക്കുന്നത് വരെ കോളെജില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തിലാണ് കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

 

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചില്ല. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണ ദാസിനെതിരേ പ്രേരണാക്കുറ്റം ചുമത്താന്‍ മതിയായ തെളുവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

 

OTHER SECTIONS