ഷിധിന്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ

By Neha C N.14 08 2019

imran-azhar
കണ്ണൂര്‍: തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വടക്കുമ്പാട് സ്വദേശി ഷിധിന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക്ജീവപര്യന്തം തടവുശിക്ഷ. സിപിഎം പ്രവര്‍ത്തകരായ ഒമ്പത് പേര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്ക്കു പുറമേ ഒരു ലക്ഷം രൂപ പിഴയും പ്രതികള്‍ക്ക് വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ സിഒടി നസീര്‍ വധശ്രമക്കേസിലും പ്രതികളാണ്.

2013 ഒക്ടോബര്‍ 4നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊളശ്ശേരി ഭാഗത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള വൈരാഗ്യം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ വീടുകളും ബേക്കറിയും അക്രമികള്‍ നശിപ്പിച്ചു. കാളശ്ശേരി ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായ സംഘര്‍ഷത്തിലാണ് ഷിധിന്‍ കൊല്ലപ്പെട്ടത്. ശിക്ഷിക്കപ്പെട്ടവരില്‍ ബ്രിട്ടോ, സോജിത്, മിഥുന്‍ എന്നിവര്‍ തലശ്ശേരിയില്‍ സിപിഎം വിമതന്‍ സിഒടി നസീറിനെ അക്രമിച്ച കേസിലെ പ്രതികളാണ്.

 

 

OTHER SECTIONS