കോവിഡ് നിർണയം: ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവിറക്കി

By online desk .21 10 2020

imran-azhar

 


തിരുവനന്തപുരം : കോവിഡ്19 നിർണയത്തിനായി ലാബുകളിൽ നടക്കുന്ന പരിശോധനയ്ക്ക് സമാഹൃത നിരക്ക് നിശ്ചയിച്ച് ആരോഗ്യവകുപ്പ് ഉത്തരവായി.ആർ.ടി.പി.സി.ആർ (ഓപ്പൺ സിസ്റ്റം)- 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ്- 2100 രൂപ, ആൻറിജൻ ടെസ്റ്റ്- 625 രൂപ, ജീൻഎക്സ്പർട്ട്- 2500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകൾ നിർമ്മാണം വ്യാപകമായതിനാൽ ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നിരക്കുകൾ വകുപ്പ് പ്രഖ്യാപിച്ച് ഉത്തരവായത്.

 

OTHER SECTIONS