അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷം : 24 മണിക്കൂറിനുള്ളിൽ രോഗബാധിതർ 84,000 കടന്നു

By online desk .24 10 2020

imran-azhar

 


വാഷിങ്ടൺ ; അമേരിക്കയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വൻകുതിപ്പ്. 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ എൺപത്തിനാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൃത്യമായി പറഞ്ഞാൽ എണ്ണം 84,218. ഫെബ്രുവരി അവസാനത്തോടെ മരണനിരക്ക് ഇരട്ടി ആകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. അസ്‌ട്രാ സെനകയുടെ കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണവും അമേരിക്കയിൽ പുനരാരംഭിച്ചിട്ടുണ്ട്.

 

ഒക്ടോബർ 20 വരെ കോവിഡ് കേസുകൾ ശരാശരി 60,000 ത്തിൽ കൂടുതലായിരുന്നു. ഡാകോട്ട, മൊണ്ടാന, വിസ്കോൺസിൻ , മിഡ്‌വെസ്റ്റ്, എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. ശീതകാലത്ത് നിരക്ക് വർധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

 

OTHER SECTIONS