അഞ്ച് പൈസക്ക് ബിരിയാണി! തലവേദന സൃഷ്ടിച്ച ഐഡിയ, ഉദ്ഘാടന ദിവസം തന്നെ കട പൂട്ടി

By സൂരജ് സുരേന്ദ്രന്‍.22 07 2021

imran-azhar

 

 

കോവിഡും ലോക്ക്ഡൗണും കാരണം നമ്മൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചില്ലറയൊന്നുമല്ല. അപ്പൊ പിന്നെ ഈ കോവിഡ് കാലത്ത് പുതുതായി ഒരു സംരംഭം ആരംഭിക്കുന്നവരുടെ കാര്യം പറയുകയേ വേണ്ട. ഉദ്ഘാടനം അൽപ്പം വ്യത്യസ്തമാക്കാൻ തമിഴ്നാട്ടിലെ ബിരിയാണി സ്റ്റാൾ നൽകിയ 'ഓഫർ' കാരണം ആദ്യ ദിനം തന്നെ കട പൂട്ടേണ്ടിവന്നിരിക്കുകയാണിപ്പോൾ. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ് ഓഫർ നൽകി എട്ടിന്റെ പണി കിട്ടിയത്.

 

അഞ്ച് പൈസക്ക് ബിരിയാണി എന്നായിരുന്നു ഓഫർ. അഞ്ച് പൈസ ഇപ്പോൾ ഉപയോഗത്തിലില്ലാത്തതിനാൽ ചുരുക്കം ചില ആളുകൾ മാത്രമേ എത്തുകയുള്ളുവെന്നതായിരുന്നു കട ഉടമയുടെ ബുദ്ധി. പക്ഷെ പണി അടപടലം പാളി. എന്നാൽ അതിബുദ്ധി ആപത്തെന്ന് പറയുന്നത് പോലെ അഞ്ച് പൈസുമായി നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാനെത്തിയത്.


പഴയ നാണയങ്ങൾ സൂക്ഷിച്ചവരെല്ലാം അഞ്ച് പൈസയും കൊണ്ട് കടയ്ക്ക് മുന്നിലെത്തി. 300 ഓളം പേർ കടയ്ക്ക് മുന്നിൽ കൂടി നിൽക്കുന്ന സാഹചര്യം വരെ ഉണ്ടായി. ഇതോടെ പോലീസ് ഇടപെട്ടു. മാസ്‌ക് ധരിക്കാതെ, മതിയായ അകലം പാലിക്കാതെ, തിരക്ക് കൂട്ടിയ ജനത്തെ കണ്ട് അമ്പരന്ന കടയുടമയ്ക്ക് ഒടുവില്‍ ഉദ്ഘാടന ദിവസം തന്നെ കട പൂട്ടേണ്ടി വന്നു.

 

OTHER SECTIONS