രാജ്യത്തെ കോവിഡ് നിരക്കിൽ കുറവ്; 15,786 പുതിയ രോഗികൾ

By Vidya.22 10 2021

imran-azhar

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,786 പേർക്ക് രോഗം സ്‌ഥിരീകരിച്ചു.രോഗികളുടെ എണ്ണത്തിൽ ഇന്നലത്തേതിനേക്കാൾ 14% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.98.16 ശതമാനമാണ് രോഗമുക്തി നിരക്ക്.

 

 


പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 231 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,641 പേർ രോഗമുക്തി നേടി.

 

 

ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,14,449 ആയി. മൊത്തം കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ് രാജ്യത്തെ സജീവ കേസുകൾ.

 

 

 

OTHER SECTIONS